രേവതി ചോദിച്ചു - നാൽപ്പത് കഴിഞ്ഞ സ്‌ത്രീകളെ സിനിമയിൽ പ്രധാന കഥാപാത്രമാക്കാനാകില്ലേ? ഉത്തരംമുട്ടി രഞ്ജിത്ത്

നാൽപ്പത് കഴിഞ്ഞ സ്‌ത്രീകളെ സിനിമയിൽ പ്രധാന കഥാപാത്രമാക്കാനാകില്ലേ? രേവതി ചോദിച്ചു ഉത്തരംമുട്ടി രഞ്ജിത്ത്

Rijisha M.| Last Modified വെള്ളി, 8 ജൂണ്‍ 2018 (13:07 IST)
രേവതിയുമായുള്ള കൂടിക്കാഴ്‌ച സിനിമയെക്കുറിച്ചുള്ള തന്റെ ചില കാഴ്‌ചപ്പാടുകൾ മാറ്റിയെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. വിമൺ ഇൻ കളക്‌റ്റീവിന് നൽകിയ ഒരു അഭിമുഖത്തിലാണ് തന്നെ സ്വാധീനിച്ച സ്‌ത്രീകഥാപാത്രങ്ങളെക്കുറിച്ച് രഞ്ജിത്ത് സംസാരിച്ചത്.

"ഒരു സിനിമയിൽ പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്യാൻ ഞാൻ രേവതി ചേച്ചിയെ സമീപിച്ചിരുന്നു. അന്ന് രേവതി രേവതി ചേച്ചി എന്നോട് ചോദിച്ചു, എന്താണ് രഞ്ജിത്ത് നാൽപ്പത് കഴിഞ്ഞ സ്‌ത്രീകളെ നിങ്ങൾക്ക് അമ്മയായും വക്കീലായും ഡോക്ടറായുമൊക്കെ മാത്രമേ അവതരിപ്പിക്കാനാകുകയുള്ളൂ. എന്തുകൊണ്ടാണ് നിങ്ങളേപ്പോലുള്ളവർ മാറി ചിന്തിക്കാത്തത്? മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമ മൊത്തത്തിൽ നോക്കൂ. എവിടെയെങ്കിലും നാൽപ്പത് കഴിഞ്ഞ സ്‌ത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കുന്നുണ്ടോ? ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ആ ചോദ്യത്തിന് ഉത്തരം നൽകാനും എന്നെക്കൊണ്ടായില്ല. ഒരു കഥാപാത്രത്തിന് വേണ്ടി ആർട്ടിസ്‌റ്റുകളെ ബന്ധപ്പെടുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായി. ആ ചോദ്യമാണ് മോളി ആന്റ് റോക്‌സ് എന്ന സിനിമയിലേക്ക് എന്നെ നയിച്ചതും."

'മോളി ആന്റ് റോക്‌സ്' ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരുമാസം സമയമുള്ളപ്പോഴൊക്കെ രേവതി ചേച്ചി എന്നെ വിളിക്കുമായിരുന്നു. ആ ക്യാരക്‌ടറിനെക്കുറിച്ച് കൂടുതൽ സംസാരിക്കുമായിരുന്നു. ആ ക്യാരക്‌ടർ ചെയ്യൻ എനിക്ക് കഴിയുമോ, നല്ല ടെൻഷനുണ്ട് അത് ചെയ്യുന്നതിൽ എന്നൊക്കെ പറയുമായിരുന്നു. സത്യത്തില്‍ ഞാന്‍ പോലും അതെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നില്ല. രേവതി ചേച്ചിക്ക് ഫിലിം മേക്കിങ്ങിനെക്കുറിച്ചും നന്നായി അറിയാവുന്നതുകൊണ്ടുതന്നെ എനിക്ക് അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.''



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :