മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായി,നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്..സാജിദ് യാഹിയയുടെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (16:47 IST)
നടനും എഴുത്തുക്കാരനുമായ ഡിനോയ് പൗലോസിനെ നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. വെറും മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായുള്ള അയാളുടെ വളര്‍ച്ച ആരെയും കൊതിപ്പിക്കുന്നതാണ് സാജിദ് കുറിക്കുന്നു.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളി മനസ്സിലിടം നേടിയ നടനും എഴുത്തുക്കാരനുമാണ് ഡിനോയ് പൗലോസ്. സ്വാഭാവികതയിലൂന്നിയ നുറുങ്ങ് താമാശകൊണ്ട് പ്രേക്ഷകനെ രസിപ്പിച്ച് കയ്യടിവാങ്ങിക്കുന്നതില്‍ അഗ്രഗണ്യനാണെന്ന് തോന്നിയ കലാകാരന്‍. വെറും മൂന്ന് സിനിമകൊണ്ട് തന്നെ മലയാളത്തില്‍ അറിയപ്പെടുന്ന താരമായുള്ള അയാളുടെ വളര്‍ച്ച ആരെയും കൊതിപ്പിക്കുന്നതാണ്..

'ഞാന്‍ പണിയെടുത്ത് ജീവിക്കൂലട നാട്ടാര് തെണ്ടികളെ'

ഉള്ളില്‍ തളം കെട്ടി കിടന്ന തെഴിലില്ലായ്മയെന്ന വിഷാദത്തെ വരെ കള്‍ട്ട് കോമഡിയാക്കി മാറ്റിയ ഡയലോഗ് മോഡുലേഷന്‍ സ്വന്തം അനുഭവത്തില്‍ നിന്നെടുത്ത് ക്രോഡികരിച്ച് സ്‌ക്രീനിലാക്കിയ പോലൊരു തോന്നലായിരുന്നു. അത്രക്കും ഒറിജിനാലിറ്റിയുണ്ടായിരുന്നു ജോയ്‌സണ് എന്ന കഥാപാത്രത്തിന്. വളരെ ബേസിക്ക് ആയ ഒരു ഇമോഷനുമായി കണക്റ്റ് ചെയ്യിപ്പിക്കുന്ന സാഹചര്യങ്ങള്‍ മെനഞ്ഞ് എടുക്കുക എന്നത് ഒരു കഴിവാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഏറ്റവും വര്‍ക്ക് ആയതും ആ കണക്ഷന്‍ ആയിരുന്നു. ഒരുപക്ഷെ അയാളുടെ ജീവിതവുമായി അടുത്ത് നിന്നതുകൊണ്ടാവാം..

പ്രാന്തനറിഞ്ഞിടത്തോളം ജീവിതത്തിലും അയാള്‍ വെറുമൊരു സാധാരണക്കാരനാണ് ചെറുപ്പം മുതലെ സിനിമയും സ്വപ്നം കണ്ടു നടന്ന തനി കൊച്ചിക്കാരന്‍. സിനിമയെന്ന മായികലോകത്തേക്ക് കൈപിടിക്കാന്‍ ഒരു ഗോഡ്ഫാദറുമില്ലാതെ അലഞ്ഞ് നടന്ന കാലത്ത് നിന്നും സ്വന്തം അധ്വാനത്തില്‍ കരുത്തില്‍ കയറി വന്ന് കഴിവ് കാണിച്ച് ഇന്ന് നായകനായും എഴുത്തുക്കാരനായും സിനിമയിലിങ്ങനെ തിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രാന്തനൊരുപാട് സന്തോഷമുണ്ട്. നിങ്ങളുടെ എഫേര്‍ട്ടിന് കയ്യടിയുണ്ട്.. മിസ്റ്റര്‍ ഡിനോയ് പൗലോസ് നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.. സിനിമയിലെത്തിപ്പെടാന്‍ ചാന്‍സ് തെണ്ടിയും ദണ്ണിച്ചും രാപ്പകലില്ലാതെ അലഞ്ഞു നടക്കുന്ന സാധാരണക്കാര്‍ക്ക് നിങ്ങളൊരു വീരപുരുഷനാണ്..




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് ...

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും ...

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?
ഗുജറാത്തില്‍ പുരോഗമിക്കുന്ന എഐസിസി സമ്മേളനത്തിലാണ് സംസ്ഥാന നേതൃമാറ്റം ചര്‍ച്ചയായത്

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; ...

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു
കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി.

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ...