നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 12 മെയ് 2021 (21:54 IST)
നായാട്ട് സിനിമയില്‍ എല്ലാവര്‍ക്കും ദേഷ്യം തോന്നുന്ന ഒരു കഥാപാത്രമുണ്ട്. ദിനീഷ് ആലപ്പിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസുമായി വഴക്കിടുന്ന ദിനീഷിനെ കണ്ടാല്‍ ഇയാള്‍ ശരിക്കും പൊലീസ് സ്റ്റേഷനില്‍ കിടന്നിട്ടുണ്ടോ എന്ന് പ്രേക്ഷകന് തോന്നിപ്പോകും. അത്ര റിയലസ്റ്റിക് ആയാണ് പൊലീസ് സ്റ്റേഷന്‍ സീനിലെല്ലാം ദിനീഷ് അഭിനയിച്ചിരിക്കുന്നത്. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ കയറി മുന്‍ അനുഭവമൊന്നും തനിക്കില്ലെന്നാണ് ദിനീഷ് പറയുന്നത്.
വല്ലപ്പോഴും ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് ചെക്കിങ് ഒക്കെ കിട്ടാറുണ്ട്. അപ്പോഴൊക്കെ വളരെ സൗമ്യമായി സംസാരിച്ച് പൊലീസിന്റെ പിടിയില്‍ നിന്ന് ഊരിപ്പോരുകയാണ് താന്‍ ചെയ്യാറുമെന്ന് ദിനീഷ് പറഞ്ഞു. വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിനീഷ്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക