കെ ആര്‍ അനൂപ്|
Last Modified ശനി, 13 ജനുവരി 2024 (09:14 IST)
Dhanush's Captain Miller Sivakarthikeyan's Ayalaan
കോളിവുഡ് സിനിമകൾക്ക് ചാകര കാലമാണ് പൊങ്കൽ. അതുകൊണ്ടുതന്നെ ഈ സമയത്ത് റിലീസിന് എത്തിക്കാൻ സിനിമകൾക്കിടയിൽ മത്സരം ഉണ്ടാകും. ഇത്തവണ ശിവ കാർത്തികേയൻ, ധനുഷ് എന്നിവരാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.സയൻസ് ഫിക്ഷൻ അയലനും ആക്ഷൻ ത്രില്ലർ ക്യാപ്റ്റൻ മില്ലറീമാണ് പ്രധാന റിലീസുകൾ. ഇന്നലെ റിലീസായ രണ്ട് സിനിമകളുടെയും ഓപ്പണിങ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു. മോശമല്ലാത്ത തുടക്കം സ്വന്തമാക്കാൻ ഇരു സിനിമകൾക്കും കഴിഞ്ഞു.
കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിനാണ് മുൻതൂക്കം ലഭിച്ചത്. 14 മുതൽ 17 കോടി വരെ ഒറ്റദിവസംകൊണ്ട് ചിത്രം നേടി. എന്നാൽ ചിത്രത്തിന് ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.അയലൻ നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുമുണ്ട്. ക്യാപ്റ്റൻ മില്ലറിനേക്കാൾ കുറഞ്ഞ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ശിവ കാർത്തികേയൻ ചിത്രത്തിന് 10 മുതൽ 13 കോടി വരെ ലഭിച്ചു എന്നത് നേട്ടമാണ്. തുടർ ദിവസങ്ങളിൽ കുതിക്കാനുള്ള ഊർജ്ജം കൂടി നടന്റെ ചിത്രത്തിന് ലഭിച്ചു.