റൊമാന്റിക് ഗാനവുമായി ജാന്‍വി കപൂറും ജൂനിയര്‍ എന്‍ടിആറും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (20:13 IST)
ജാന്‍വി കപൂറും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'ദേവര'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'ധീരെ ധീരെ'റൊമാന്റിക് ഗാനം യൂട്യൂബില്‍ തരംഗമായി മാറി.
നേരത്തെ പുറത്തുവന്ന ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.ശില്‍പ റാവുവും അനിരുദ്ധും ചേര്‍ന്ന് ആലപിച്ച ഈ ഗാനം വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :