സിആര്‍ രവിചന്ദ്രന്‍|
Last Updated:
വെള്ളി, 26 ജൂലൈ 2024 (09:06 IST)
24 വര്‍ഷങ്ങള്‍ക്കു ശേഷം ദേവദൂതന്‍ വീണ്ടും വരുന്നു. ഇന്നാണ് സിനിമയുടെ റീ റിലീസ്. കേരളത്തില്‍ 56 തിയേറ്ററുകളിലാണ് ദേവദൂതന്‍ റിലീസിന് എത്തുന്നത്. കേരളത്തിനെ കൂടാതെ കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ്, ദില്ലി, ബാംഗ്ലൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ തീയറ്ററുകളിലും റിലീസ് ഉണ്ട്. 2000 ലാണ് ചിത്രം റിലീസിന് എത്തിയത്. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയിലാണ് ദേവദൂതന്‍ സംവിധാനം ചെയ്തത്. സിയാദ് കോക്കര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ മുരളി, ജയപ്രദ, ജഗതി ശ്രീകുമാര്‍, ജഗതീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ദേവദൂതനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത് വിദ്യാസാഗറായിരുന്നു.