കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (14:44 IST)
പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡില്‍ ദീപ്തി സതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം.
ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 26 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.
മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.