മുടക്കുമുതല്‍ തിരിച്ചുപിടിക്കാതെ ക്രിസ്റ്റഫര്‍; ബോക്‌സ്ഓഫീസില്‍ വന്‍ പരാജയം, കണക്കുകള്‍ ഇങ്ങനെ

മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം

രേണുക വേണു| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (15:59 IST)

തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് വെറും പത്ത് കോടി. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിക്ക് അടുത്താണ് ചിത്രം കളക്ട് ചെയ്തത്. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് ക്രിസ്റ്റഫര്‍.

മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. 20 മുതല്‍ 25 കോടി വരെയാണ് ചിത്രത്തിന്റെ ചെലവ്. ചിത്രത്തിന്റെ ഒ.ടി.ടി. അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് വിവരം. ഒ.ടി.ടി, സാറ്റലൈറ്റ് ബിസിനസുകള്‍ ചേര്‍ന്നാലും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ഷൈന്‍ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഉദകൃഷ്ണയുടെ തിരക്കഥ.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :