പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് സിനിമ താരങ്ങളും, കേരള സാരിയില്‍ നടിമാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (10:07 IST)
മലയാളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവത്സരാരംഭമാണ്. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് പെരുമഴ ഒഴിഞ്ഞ സമയത്താണ് ഇത്തവണത്തെ ചിങ്ങപ്പുലരി. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും ചിങ്ങമാസത്തെ നോക്കിക്കാണുന്നത്.

ചിങ്ങം ഒന്ന് ആശംസകളുമായി മലയാള സിനിമ താരങ്ങളും.
'ഇന്ന് ചിങ്ങം ഒന്ന്... ഏവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സര ആശംസകള്‍'-ശിവദ കുറിച്ചു.

'പ്രതീക്ഷകളുമായി ഇനി ചിങ്ങം !
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ !'-രഞ്ജിത മേനോന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :