'ചന്ദ്രമുഖി 2'റിലീസിന് തയ്യാര്‍ ! അപ്‌ഡേറ്റ് കൈമാറി നടന്‍ രാഘവ ലോറന്‍സ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (15:03 IST)
സംവിധായകന്‍ പി വാസുവിന്റെ 'ചന്ദ്രമുഖി 2' മുഴുവന്‍ ചിത്രീകരണവും രണ്ടാഴ്ചയ്ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്.രാഘവ ലോറന്‍സ് നായകനായി എത്തുന്ന സിനിമയില്‍ . നാഗവല്ലിയായി കങ്കണ റണൗട്ട് വേഷമിടുന്നു. തമിഴില്‍ നാഗവല്ലി എന്നത് ചന്ദ്രമുഖിയായിരുന്നു. ആദ്യഭാഗത്തില്‍ ജ്യോതികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 19 ന് സിനിമ തിയേറ്ററുകളില്‍ എത്തും.


ഓഡിയോ ലോഞ്ച് തീയതി രാഘവ ലോറന്‍സ് പങ്കുവെച്ചു.ചന്ദ്രമുഖി2 ഓഡിയോ ലോഞ്ച് നാളെയാണ്. എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.'ചന്ദ്രമുഖി 2'ല്‍ ആകെ 10 ഗാനങ്ങളുണ്ടാകുമെന്നും ഹൊറര്‍ ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഒരു സംഗീത വിരുന്ന് തന്നെയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :