'ചേട്ടത്തി'...റാഫിയുടെ വിളി ഇപ്പോഴും ഓര്‍ക്കുന്നു, വിവാഹ ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (12:35 IST)

ഇക്കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധനേടിയ നടന്‍ റാഫി വിവാഹിതനായത്.മഹീനയാണ് വധു. കൊല്ലം എഎംജെഎം ഹാളില്‍ വെച്ചായിരുന്നു വിവാഹസല്‍ക്കാരം നടന്നത്.അശ്വതി ശ്രീകാന്ത് മകള്‍ക്കൊപ്പമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇപ്പോഴും ആ ദിവസം ഓര്‍ക്കുന്നു എന്ന് അശ്വതി പറയുന്നു.

'ചേട്ടത്തി, എന്ന് റാഫി പറഞ്ഞ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അവള്‍ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. മനോഹരമായ യാത്രയായിരുന്നു സാക്ഷ്യം വഹിച്ചത്.എന്റെ പ്രിയേ നിങ്ങള്‍ക്ക് അര്‍ഹമായ എല്ലാ സന്തോഷങ്ങളും നേരുന്നു'- അശ്വതി ശ്രീകാന്ത് കുറിച്ചു.
ഒന്നര വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.മഹീനയാണ് ആദ്യം തന്നോട് ഇഷ്ടം പറഞ്ഞതെന്നും നടന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :