ഇക്കളി തീക്കളി സൂക്ഷിച്ചോ... പുത്തൻപണം കാണാൻ എത്തുന്നവരെ തിരിച്ചയ്ക്കുന്നു!

മമ്മൂട്ടിയുടെ പുത്തൻപണം കാണാൻ എത്തുന്ന കുടുംബപ്രേക്ഷകരെ നിരാശരാക്കി തീയേറ്റ‌ർ ഉടമകൾ

aparna shaji| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (08:06 IST)
ഏതൊക്കെ പടത്തിന് എവിടെയൊക്കെയാണ് കത്രിക വെക്കേണ്ടതെന്ന കാര്യത്തിൽ സെൻസർ ബോർഡിന് യാതോരു പരിധിയുമില്ലാതെ വന്നിരിയ്ക്കുകയാണ്. ഈ അടുത്ത കാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങൾക്കും സെൻസർ ബോർഡ് കത്രിക വെച്ചിരുന്നു. ഇതെല്ലാം വൻ വിവാദമാവുകയും ചെയ്തിരുന്നു. സെൻസർ ബോർഡിന്റെ ഒടുവിലത്തെ ഇരയാണ് മമ്മൂട്ടിയുടെ പുത്തൻപണം.

ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അതേസമയം, എന്തിനാണ് പുത്തൻപണത്തിന് 'എ' സർട്ടിഫിക്കേറ്റ് നൽകിയതെന്ന ചോദ്യമാണ് ആരാധകർ ചോദിയ്ക്കുന്നത്. ഈ വിഷത്തെ ചൊല്ലി പല തിയേറ്ററുകളിലും അടിപിടികള്‍ നടക്കുന്നതായി സോഷ്യൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

മമ്മൂട്ടി ചിത്രത്തിനെ എക്കാലത്തും വിജയിപ്പിച്ചിട്ടുള്ളത് കുടുംബപ്രേക്ഷകരാണ്. വാരാന്ത്യങ്ങളിലായിരിക്കും കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം തീയേറ്ററുകളിൽ ഉണ്ടാവുക. എന്നാല്‍ റിലീസ് ചെയ്ത അഞ്ചാം ദിവസം ഞായറാഴ്ച 54.64 ശതമാനം മാത്രമായിരുന്നു തീയേറ്ററുകളിലെ ജനസാന്നിദ്ധ്യം.

പല തിയേറ്ററുകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ കാണാന്‍ അനുവദിയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനമ്മമാരോടൊപ്പം വരുന്ന കുട്ടികളെ പോലും സിനിമ കാണാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നു എന്നാണ് വാര്‍ത്തകള്‍. കുടുംബവുമായി ഒന്നിച്ച് വരുമ്പോൾ കുട്ടികളെ സിനിമ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളും മടങ്ങിപ്പോകുന്നു.

ഇതേ ചൊല്ലി പല തിയേറ്ററുകളും സംഘര്‍ഷഭരിതമായി. ഈ പ്രശ്‌നത്തെ ചൊല്ലി ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ വേണ്ടി തിയേറ്ററിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. പൈസയും പോയി സിനിമയും ഇല്ല എന്ന അവസ്ഥയാണ്. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :