2024-ല്‍ കുഞ്ഞിനായി കാത്തിരിക്കുന്ന താരങ്ങള്‍, ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള സെലിബ്രിറ്റികള്‍

celebrities expecting babies in 2024
celebrities expecting babies in 2024
കെ ആര്‍ അനൂപ്| Last Modified ശനി, 23 മാര്‍ച്ച് 2024 (09:17 IST)
2024 കുഞ്ഞിനായി കാത്തിരിക്കുന്ന സെലിബ്രിറ്റികളെ കുറിച്ച് അറിയാം. ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ് മാതാപിതാക്കള്‍ ആക്കുന്ന വിവരം താരങ്ങള്‍ അറിയിച്ചത്.

ജീവിതത്തില്‍ സന്തോഷകരമായ സമയത്തിലൂടെയാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും കടന്നുപോകുന്നത്. വൈകാതെ തന്നെ ഇരുവരും അച്ഛനും അമ്മയും ആകും. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരോട് ഇരുവരും അറിയിച്ചത്. ഫെബ്രുവരി അവസാനത്തോടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്നും താരദമ്പതികള്‍ പറയുന്നു.

ബോളിവുഡ് താരം വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലും ആദ്യകുഞ്ഞായി കാത്തിരിപ്പിലാണ്.നിറവയറിലുള്ള നടാഷയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് തന്റെ സന്തോഷം അറിയിച്ചത്.ഗര്‍ഭിണിയാണ്,നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ എഴുതിയത്.
നടാഷയുടെ നിറവയറില്‍ ചുംബിക്കുന്ന വരുണിനെയാണ് ഫോട്ടോയില്‍ കാണുന്നത്.എന്റെ കുടുംബമാണ് എന്റെ ശക്തി എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. ഫെബ്രുവരി 18നാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് നടി അമല പോള്‍ കടന്നു പോകുന്നത്. തന്റെ വയറ്റില്‍ കുഞ്ഞുവാവയുള്ള സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത് ജനുവരിയില്‍ ആയിരുന്നു. ആടുജീവിതം സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.2023 നവംബറില്‍ ആയിരുന്നു നടിയുടെ വിവാഹം നടന്നത്. സുഹൃത്തു കൂടിയായ ജഗദ് ദേശായിയുമായുളള വിവാഹം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് യാമി ഗൗതം.കന്നഡ ചിത്രമായ 'ഉല്ലാസ ഉത്സാഹ'യിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലും സാന്നിധ്യം അറിയിച്ചു. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി. ഹീറോ ആയിരുന്നു ആ ചിത്രം. നടിയുടെ പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 370യുടെ ട്രെയിലര്‍ ലോഞ്ചിനിടെ താന്‍ ഗര്‍ഭിണിയാണെന്ന് വിവരം പങ്കുവെച്ചിരിക്കുകയാണ് നടി.
നടിയുടെ കൂടെ ഭര്‍ത്താവ് ആദിത്യ ധറും ഉണ്ടായിരുന്നു. ഫെബ്രുവരിയില്‍ ആണ് ഇക്കാര്യം നടി അറിയിച്ചത്.

നടി നടി റിച്ച ഛദ്ദയും അലി ഫസലും കുഞ്ഞിരായുള്ള കാത്തിരിപ്പിലാണ്. ഭാര്യ ഗര്‍ഭിണിയാണെന്ന് വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...