മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ 'അയ്യര്‍ 5.0' ?

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഫെബ്രുവരി 2022 (10:05 IST)

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിനെ 'സിബിഐ 5' എന്നാണ് താല്‍ക്കാലികമായി അറിയപ്പെടുന്നത്. ഈയടുത്തായി 'അയ്യര്‍ 5.0' എന്ന പേരിലുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ എന്താണെന്ന് അറിയുവാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി 26ന് സംശയങ്ങള്‍ എല്ലാം തീരും.

ഫസ്റ്റ് ലുക്കിനൊപ്പം ടൈറ്റിലും പുതിയ തീം മ്യൂസിക്കും പുറത്തുവരും. ഫെബ്രുവരി 26ന് അഞ്ചുമണിക്കാണ് 'സിബിഐ 5' യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവരുക.

ആദ്യ നാല് ഭാഗങ്ങളിലെയും പശ്ചാത്തല സംഗീതം മലയാളികള്‍ക്ക് മനഃപാഠമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു ഇതിനുപിന്നില്‍.അതേസമയം സിബിഐ അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. അതിന്റെ ആവേശത്തില്‍ തന്നെയാണ് സംഗീതസംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :