മുംബൈ|
AISWARYA|
Last Modified ശനി, 18 നവംബര്‍ 2017 (09:08 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന
സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച
ചെയുന്നത് സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് സിനിമയായ പദ്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചതാണ്.
അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ നിലവിലെ നിയമങ്ങള്‍ ക്ക് അനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെൻസർ ബോർഡ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണു സർട്ടിഫിക്കറ്റിനായി സിനിമ സമർപ്പിച്ചത്. ഡിസംബര്‍ ഒന്നിനു റിലീസ് ചെയ്യാനിരിക്കുകയായിരുന്നു സിനിമ. രേഖകളുടെ പതിവു പരിശോധനയ്ക്കിടെയാണ് അപേക്ഷ പൂർണമല്ലെന്നു വ്യക്തമായതെന്നും അതു പരിഹരിക്കേണ്ടതുള്ളതിനാൽ തിരിച്ചയച്ചതായും സെൻസർ ബോർഡ് വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു.