സി യു സൂണിന് രണ്ടാം ഭാഗം വരുന്നു,റിലീസ് തീയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (11:36 IST)

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പിറന്ന സി യു സൂണിന് രണ്ടാം ഭാഗം വരുന്നു. കൊവിഡ്ക്കാലത്ത് ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്.മലയാളികളല്ലാത്തവരുടെ ഇടയിലും ചിത്രം സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് സി യു സൂണ്‍ എന്ന് നടി ത്രിഷ പറഞ്ഞിരുന്നു. ഇപ്പോളിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഭാഗത്തിന്റെ റിലീസ് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന കാര്യം ഉറപ്പിച്ചിരുന്നു.

ഫഹദ് ഫാസില്‍, റോഷന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :