Bramayugam: ഹൈപ്പ് കൂടുന്നു ! വാലിബന്റെ ഗതിയാകുമോ ഭ്രമയുഗത്തിനെന്ന് ആരാധകര്‍

ഒരു ഓഫ് ബീറ്റ് ചിത്രമെന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഭ്രമയുഗത്തിനു പ്രചരണം നല്‍കിയത്

Bramayugam, Mammootty, Bramayugam Review, Mammootty Film Bramayugam, Cinema News
രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (09:50 IST)
Bramayugam

Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുകയാണ്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാള സിനിമ പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തുന്നത്.

ഒരു ഓഫ് ബീറ്റ് ചിത്രമെന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഭ്രമയുഗത്തിനു പ്രചരണം നല്‍കിയത്. എന്നാല്‍ ഓരോ പോസ്റ്ററുകളും മമ്മൂട്ടിയുടെ ലുക്കും പുറത്തുവന്നതിനു പിന്നാലെ സിനിമയുടെ ഹൈപ്പ് വര്‍ധിപ്പിച്ചു. മലൈക്കോട്ടൈ വാലിബനെ പോലെ വന്‍ ഹൈപ്പാണ് ഭ്രമയുഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ മുതല്‍ മുടക്കില്‍ തിയറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബന് ഹൈപ്പ് തിരിച്ചടിയായിരുന്നു. പ്രേക്ഷകരുടെ ഹൈപ്പിനെ തൃപ്തിപ്പെടുത്താന്‍ വാലിബന് കഴിഞ്ഞില്ല. ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയപ്പെടുകയും ചെയ്തു. ഈ അവസ്ഥ തന്നെ ഭ്രമയുഗത്തിനും ഉണ്ടാകുമോ എന്ന പേടിയാണ് മമ്മൂട്ടി ആരാധകര്‍ക്ക് അടക്കം ഉള്ളത്.

വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. 28 കോടിയാണ് ചിത്രത്തിന്റെ ചെലവ്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു. പബ്ലിസിറ്റിക്ക് പുറമേ 28 കോടിക്ക് അടുത്ത് ചെലവ് വന്നെന്നാണ് ചക്രവര്‍ത്തി രാമചന്ദ്രയുടെ കമന്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :