രേണുക വേണു|
Last Updated:
തിങ്കള്‍, 14 ജൂണ്‍ 2021 (11:42 IST)
ഈ ചിത്രത്തില്‍ കാണുന്ന രാഷ്ട്രീയക്കാരിയെ മനസിലായോ? മുന്‍ കേന്ദ്രമന്ത്രിയായ ഈ വനിതാ നേതാവ് ബിജെപിയുടെ കരുത്തുറ്റ പോരാളിയാണ്. മറ്റാരുമല്ല, അമേഠി എംപി സ്മൃതി ഇറാനിയാണിത്. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ സ്മൃതി അംഗമായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചാണ് സ്മൃതി ഇറാനി ജയിച്ചത്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ അമേഠി പിടിച്ചെടുത്തത് രാഷ്ട്രീയത്തില്‍ സ്മൃതിയുടെ മൈലേജ് വര്‍ധിപ്പിച്ചു.
Smrithi Irani Actress" width="600" />
രാഷ്ട്രീയത്തില്‍ എത്തുന്നതിനു മുന്‍പ് അഭിനേത്രിയും മോഡലുമായിരുന്നു സ്മൃതി. 2001 ല്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഏതാനും സീരിയലുകളില്‍ അഭിനയിച്ചു. 2001 ലാണ് ബിസിനസുകാരനായ സുബിന് ഇറാനിയെ വിവാഹം കഴിക്കുന്നത്.