aparna shaji|
Last Modified തിങ്കള്‍, 11 ജൂലൈ 2016 (18:09 IST)
ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ പിറന്ന അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ മികച്ച അഭിപ്രായത്തോടുകൂടി മുന്നേറുകയാണ്. സിനിമയെ പ്രശംസിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും സംവിധായകൻ
ബി ഉണ്ണികൃഷ്ണൻ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എന്തു മധുരമാണ്, "അനുരാഗകരിക്കിൻ വെള്ളത്തിന്"! മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഏതാണ്ട് അത്രതന്നെ നൈസ്സർഗ്ഗികതയുള്ള തിരക്കഥയും ആവിഷ്ക്കാരമിടുക്കും, അകൃത്രിമമായ അഭിനയശൈലിയും കാണാൻ കഴിഞ്ഞു. സംവിധാനം ചെയ്ത ഖാലിദ് റഹ്മാനും തിരകഥാകൃത്ത് നവീൻഭാസ്ക്കറിനും, സുന്ദരമായ പശ്ചാത്തലസംഗീതം നൽകിയ പ്രശാന്ത് പിള്ളയ്ക്കും, ക്യാമറ കൈകാര്യം ചെയ്ത ജിംഷി ഖാലിദിനും അഭിനന്ദനങ്ങൾ! ബിജു, ആസിഫ്, സൗബിൻ,ശ്രീനാഥ് ഭാസി,ആശ തകർത്തു!
പക്ഷെ, 'എലി'യായി നിറഞ്ഞാടിയ രജീഷ....ഒരു രക്ഷയുമില്ല....അതിഗംഭീരം...! ഷാജി നടേശനും പൃഥ്വിക്കും അഭിനന്ദനങ്ങൾ.