Bigg Boss Malayalam Season 5: തോന്നിയ പോലെ ഇനി ഒന്നും നടക്കില്ല; ബിഗ് ബോസില്‍ അടിമുടി മാറ്റം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ഇത്തവണ ഒരു ദിവസം ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യാന്‍ സാധിക്കൂ

രേണുക വേണു| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (10:11 IST)

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ നോമിനേഷന്‍ ആണ് ഇന്നലെ നടന്നത്. ഇനിയുള്ള ഒരാഴ്ച കാലം പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള സമയമാണ്. നോമിനേഷന്‍ പട്ടികയില്‍ വന്നവരില്‍ നിന്ന് പ്രേക്ഷകരുടെ വോട്ട് കുറവ് ലഭിക്കുന്ന മത്സരാര്‍ഥി അടുത്ത ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയും. നോമിനേഷന്‍ പട്ടികയില്‍ വന്നവരില്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ഇനിയുള്ള ദിവസങ്ങളില്‍ സാധിക്കും. എന്നാല്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ വോട്ടിങ് രീതി.

ഇത്തവണ ഒരു ദിവസം ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യാന്‍ സാധിക്കൂ. അതായത് ഒരു ദിവസം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥിക്ക് ഒരു വോട്ട് നല്‍കാം. മുന്‍ സീസണുകളില്‍ ഇങ്ങനെയായിരുന്നില്ല വോട്ടിങ് പ്രക്രിയ. കഴിഞ്ഞ തവണ വരെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ഒരു ദിവസം 50 വോട്ടുകള്‍ വീതമാണ് ഓരോ കാണികള്‍ക്കും ലഭിച്ചിരുന്നത്. അതായത് ഇഷ്ടപ്പെട്ട രണ്ട് കാണികള്‍ക്ക് 25 വീതം വോട്ട് വീതിച്ച് നല്‍കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് സാധിക്കുന്നില്ല. ഒരു ദിവസം ഒറ്റ വോട്ട് മാത്രം !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :