Bigg Boss Malayalam Season 5: പെണ്ണുങ്ങള്‍ ഉള്ള വീട്ടില്‍ തോന്നിയ പോലെ വസ്ത്രം ധരിച്ച് നടക്കും, ലാലേട്ടന്‍ പറയാതിരിക്കില്ല; വിഷ്ണുവിനെയും മിഥുനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (12:14 IST)

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങിയിട്ട് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ അപ്പോഴേക്കും വീടിനുള്ളില്‍ പൊട്ടലും ചീറ്റലും ആരംഭിച്ചു. ബിഗ് ബോസ് വീടിനുള്ളില്‍ മാത്രമല്ല പ്രേക്ഷകര്‍ക്കിടയിലും ഓരോ മത്സരാര്‍ഥികളെ കുറിച്ചും ചര്‍ച്ച നടക്കുകയാണ്.

മിഥുന്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടെയും വസ്ത്രധാരണമാണ് അതിനു കാരണം. ഷര്‍ട്ട് ധരിക്കാതെ ഇറുകിയ ഡ്രസും ഇട്ട് നടക്കുന്നത് മര്യാദയല്ലെന്നാണ് ചിലരുടെ വിമര്‍ശനം. ഇത്രയധികം പെണ്ണുങ്ങള്‍ താമസിക്കുന്ന ഒരു വീട്ടില്‍ കുറച്ച് കൂടി മാന്യമായി വസ്ത്രം ധരിക്കാന്‍ വിഷ്ണുവും മിഥുനും തയ്യാറാകണമെന്നാണ് ആരാധകരുടെ അഭിപ്രായം.

വിഷ്ണുവും മിഥുനും ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതില്‍ ബിഗ് ബോസിനുള്ളിലെ പലര്‍ക്കും താല്‍പര്യക്കുറവ് ഉണ്ടാകാം. അടുത്ത ആഴ്ച ലാലേട്ടന്‍ വരുമ്പോള്‍ ഇരുവരെയും തിരുത്താന്‍ സാധ്യതയുണ്ടെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :