'നിന്റെ അമ്മയോട് ചോദിക്ക്'; ബിഗ് ബോസില്‍ വന്‍ അടി, ശോഭയും സാഗറും നേര്‍ക്കുനേര്‍ (വീഡിയോ)

രേണുക വേണു| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (09:56 IST)

ബിഗ് ബോസ് വീട്ടില്‍ വന്‍ തര്‍ക്കം. വീക്ക്‌ലി ടാസ്‌ക്കിനിടെ ശോഭയും സാഗറും തമ്മിലാണ് വഴക്ക് കൂടുന്നത്. ഇന്നത്തെ എപ്പിസോഡിലാണ് ഈ രംഗങ്ങള്‍ ഉള്ളത്. പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.




'കുപ്പി പാല് എവിടെയാണെങ്കില്‍ എടുത്ത് തന്നേ, എനിക്ക് കുടിക്കണം' എന്ന് ശോഭയോട് പറയുന്ന സാഗറിനെ പ്രൊമോ വീഡിയോയില്‍ കാണാം. ' നിന്റെ അമ്മയുടെ അടുത്ത് ചോദിക്ക്' എന്നാണ് ഇതിനു മറുപടിയായി ശോഭ പറയുന്നത്. ഇത് സാഗറിന് ഇഷ്ടപ്പെടുന്നില്ല. പിന്നീട് ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വഴക്ക് കൂടുന്നു. സഹ മത്സരാര്‍ഥികളും വഴക്കില്‍ ഇടപെടുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ തീ പാറുമെന്ന് ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :