കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 മെയ് 2023 (10:10 IST)
ബിഗ് ബോസ് വീട്ടിലെ ഹോട്ടല്‍ ടാസ്‌കിനിടെ നടന്ന രസകരമായ സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുതിയ മാനേജരായ റിനോഷ് മുന്‍ മാനേജരായ ജുനൈസിനെ പുകഴ്ത്തിയതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്.
പുകഴ്ത്തലിനു ഉപയോഗിച്ച ഒരു പോയിന്റ് വിഷ്ണുവിന് ഇഷ്ടപ്പെട്ടില്ല.എതിര്‍പ്പുമായി എത്തിയതോടെ സംഘര്‍ഷം രൂപപ്പെട്ടു. അഖിലും ഷിജുവും വിഷ്ണുവിനൊപ്പം കൂടി. അഖില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ എതിര്‍പ്പ് അറിയിച്ചു. ഇതോടെ അഖിലിന്റെ ശബ്ദം ഉയര്‍ന്നു. പ്രശ്‌നം പരിഹരിക്കാനായി റോബിന്‍ കസേരയില്‍ നിന്നും എണീച്ചതോടെ. റോബിന് നേരെ അഖില്‍ തിരിഞ്ഞു. റോബിനോട് അഖില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.റോബിന്‍ ഇരിക്കൂ, നിങ്ങള്‍ ഗസ്റ്റ് അല്ലേ, ഗസ്റ്റ് ഇരിക്കൂ എന്നായിരുന്നു അഖില്‍ പറഞ്ഞത്. ഇത് കേട്ടതും റോബിന്‍ അവിടെ തന്നെ ഇരിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കാതെ റോബിന്‍ സ്വയം ഒതുങ്ങി.