പൃഥ്വിരാജിന്റെ 'ഭ്രമം' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:56 IST)

ഹോമിന് പിന്നാലെ മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോവിനോയുടെ മിന്നല്‍ മുരളിയും പൃഥ്വിരാജിന്റെ ഭ്രമവും വരുംദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.

ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍' ആണ് ഇക്കാര്യം കൈമാറിയത്.ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുക എന്നാണ് പറയുന്നത്.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന്‍ ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്.ഈ സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന്‍ തന്നെയായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.

രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :