ആരാധകന്റെ കുഞ്ഞിന് പേരിട്ട് നടി ഭാവന, വൈറല്‍ വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:28 IST)
ആരാധകന്റെ കുഞ്ഞിന് പേരിട്ട് നടി ഭാവന. ഒരു ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു താരം. നടിയെ അത്രയധികം ആരാധിക്കുന്ന അച്ഛനും അമ്മയും തന്റെ മകള്‍ക്ക് ഭാവന തന്നെ പേരിടണം എന്ന് തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിനായി മുന്‍കൂട്ടി കണ്ടെത്തിയ പേര് ഭാവനയോട് മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടിയുടെ ചെവിയില്‍ ഭാവന പേര് വിളിച്ചു. സ്‌നേഹസമ്മാനവും നല്‍കിയാണ് തന്റെ ആരാധകരെ നടി പറഞ്ഞയച്ചത്.