ഭാവനയുടെ പുതിയ സിനിമ, നിര്‍മ്മാതാക്കള്‍ സന്തോഷത്തില്‍, കാരണമിതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (14:45 IST)

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് ഭാവന.

സിനിമയുടെ പ്രഖ്യാപനത്തിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് നിര്‍മാതാക്കള്‍ രംഗത്ത്. സിനിമയ്ക്ക് ലഭിച്ച വലിയ പിന്തുണ മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജം പകരുമെന്നും സിനിമയുടെ നിര്‍മ്മാണത്തിലുടനീളം ഒപ്പം ഉണ്ടാകണമെന്നും റെനീഷ് അബ്ദുള്‍ഖാദര്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :