'ബീസ്റ്റ്' ഹിന്ദിയില്‍ 'റോ'; വിജയുടെ സിനിമ കാണുവാന്‍ ബോളിവുഡിലും ആളുകള്‍ ഏറെ !
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (08:55 IST)
വിജയുടെ ബീസ്റ്റ് ഹിന്ദിയില്‍ റോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തമിഴിന് പുറമേ തെലുങ്കിലും സിനിമയ്ക്ക് റിലീസ് ഉണ്ട്. ബീസ്റ്റ് ഹിന്ദി ട്രെയിലര്‍ ആദ്യ 14 മണിക്കൂറിനുള്ളില്‍ കണ്ടത് ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍. ബോളിവുഡിലും വിജയ് ചിത്രങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുന്നു.
തെലുങ്ക്, ഹിന്ദി പതിപ്പിലെ അറബിക് കുത്ത് ഗാനം പുറത്തിറങ്ങി.
ബീസ്റ്റിലെ അറബിക് കുത്ത് ഗാനം 263 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ മാത്രം കണ്ടത്.5.5 മില്യണ്‍ ലൈക്കും വിജയുടെ പാട്ട് ലഭിച്ചു.ഫെബ്രുവരി 14നാണ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്.