ബേസിൽ യൂണിവേഴ്‌സിൽ പുതിയ അഡ്മിഷൻ; ഇത്തവണ 'മെഗാ' ടിക്കറ്റ്, കൈ കൊടുത്ത് ചമ്മി മമ്മൂട്ടിയും! (വീഡിയോ)

നിഹാരിക കെ എസ്| Last Updated: ചൊവ്വ, 17 ഡിസം‌ബര്‍ 2024 (13:24 IST)
ഒരു കൈ കൊടുക്കാന്‍ പോയതിന്റെ ട്രോളുകള്‍ ബേസില്‍ ജോസഫിനെ ഇപ്പോഴും വിട്ട് പോയിട്ടില്ല. അബദ്ധങ്ങളുടെ തുടക്കം ടോവിനോ തോമസ് ആയിരുന്നുവെങ്കിലും കൈകൊടുക്കൽ യൂണിവേഴ്‌സിന് തുടക്കമിട്ടത് ബേസിൽ ജോസഫ് ആണ്. പിന്നാലെ, സുരാജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം അക്ഷയ് കുമാർ, രമ്യ നമ്പീശൻ എന്നിവരും കൈ കൊടുക്കാൻ പോയി ചമ്മിയിരുന്നു. ഈ ലിസ്റ്റിൽ പുതിയ അഡ്മിഷൻ. മെഗാ അഡ്മിഷൻ ആണ് ഇത്തവണ. മമ്മൂട്ടിയാണ് പുതിയ ആൾ.

അക്ഷയ് കുമാറിനെ പറ്റിച്ചത് മോഹൻലാൽ ആണെങ്കിൽ, ഇവിടെ മമ്മൂട്ടിയെ പറ്റിച്ചത് ഒരു ചെറിയ കുട്ടിയാണ്. കുട്ടിയെ കണ്ടപ്പോൾ മമ്മൂട്ടി ഷേക്ക്ഹാൻഡ്
നൽകാൻ കൈ നീട്ടി.
എന്നാല്‍ കുട്ടി, താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി.പി സാലിഹിന്
ഷേക്ക്ഹാൻഡ്
നൽകി.

ചുറ്റിനുമുള്ളവർ കുട്ടിയെ കൊണ്ട് പിന്നീട് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെയും വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്‌സില്‍ മമ്മൂക്കയും, അങ്ങനെ മമ്മൂക്കയും കൈ കൊടുക്കല്‍ ക്ലബ്ബിലെത്തി എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

ഇതേ അബദ്ധം നടന്‍ സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരുന്നു. ഈ ക്ലബ്ബിലേക്ക് അടുത്തിടെയാണ് അക്ഷയ് കുമാർ എത്തിയത്. ബറോസിന്റെ ചടങ്ങിൽ അതിഥിയായി എത്തിയ അക്ഷയ് കുമാർ, മോഹൻലാലിനെ സ്റ്റേജിലേക്ക് കയറാൻ കൈ നൽകിയിരുന്നു. എന്നാൽ, മോഹൻലാൽ ഇത് കണ്ടില്ല. അക്ഷയ് കുമാർ ചിരിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

ഈ ലിസ്റ്റിൽ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുത്തത് നടി രമ്യ നമ്പീശൻ ആണ്. ലിസ്റ്റിൽ ആദ്യത്തെ സ്ത്രീ മത്സരാർത്ഥിയാണ് ഇവർ എന്നാണ് സോഷ്യൽ മീഡിയയുടെ ട്രോൾ. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലായത്. കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ അത് കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറുമാണ് വീഡിയോയില്‍. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.