'ഫാലിമി'ക്ക് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്, ബേസില്‍ ചിത്രത്തിന് നവംബര്‍ 17ന് റിലീസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (14:57 IST)
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രാവല്‍ കോമഡി ഡ്രാമയായ 'ഫാലിമി' നവംബര്‍ 17 ന് റിലീസ് ചെയ്യും.

സിനിമയ്ക്ക് ക്ലീന്‍ 'യു'സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം ബേസില്‍ തന്റെ അടുത്ത ഹിറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ.

എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :