നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 28 ജനുവരി 2025 (17:02 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. എമ്പുരാന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോസ്റ്ററിൽ പുറംതിരിഞ്ഞു നിൽക്കുന്ന ആ നടൻ ആരെന്നാണ്. പോസ്റ്ററിലുള്ളത് ആരെന്ന് കണ്ടെത്താന്‍ അന്ന് ആരാധകര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.
പല പേരുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൂട്ടത്തില്‍ പോസ്റ്ററിലുള്ളത് ബേസിൽ ജോസഫ് ആണെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാൽ അത് താൻ അല്ലെന്ന് പറഞ്ഞിരിക്കുകയാണ് ബേസിൽ ഇപ്പോള്‍. പൊന്മാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ധ്യാൻ പറഞ്ഞതുപോലെ രാജുവേട്ടൻ തെറ്റ് പറ്റില്ല. ഞാൻ ആണെങ്കിൽ എന്തിനാ തിരിച്ച് നിർത്തുന്നെ. നേരെ അങ്ങ് നിർത്തിയാൽ പോരെ. എന്തിനാ ഇത്ര ബിൽഡ് അപ്പ്. എന്തായാലും ഞാൻ അല്ല,' ബേസിൽ ജോസഫ് പറഞ്ഞു. നേരത്തെ ബേസിലിനെ ഈ ക്യാരക്ടറില്‍ അഭിനയിപ്പിക്കാനുള്ള തെറ്റ് പൃഥ്വിരാജ് ചെയ്യില്ലെന്ന് തമാശരൂപേണ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.