കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 മെയ് 2021 (10:51 IST)
ബാറോസ് ഒരുങ്ങുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രം പുറത്തുവന്നു. ഡയറക്ടര്‍ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചത് . കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണിത്.ജിജോ പുന്നൂസിനെയും ലാലിനൊപ്പം കാണാം.
പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാവുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. നിലവില്‍ ഏല്ലാ ചിത്രീകരണവും നിര്‍ത്തിവെച്ചതിനാല്‍ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീളുവാനും സാധ്യതയുണ്ട്.