'ബാറോസ്' തിരക്കില്‍ മോഹന്‍ലാല്‍, പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (17:21 IST)

മോഹന്‍ലാലിന്റെ ബാറോസ് ഒരുങ്ങുകയാണ്. സിനിമ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അനീഷ് ഉപാസനയാണ് ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. മാസ്‌ക് അണിഞ്ഞ് മൊബൈല്‍ നോക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചത്. കേരളത്തിന് പുറമേ ഗോവയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുക.പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ പാസ് വേഗ, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 'ബാറോസ്' എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :