അങ്കമാലി ഡയറീസിലെ പാട്ട് അടിച്ചുമാറ്റി തമിഴ് സിനിമയില്‍ ?
കെ ആര് അനൂപ്|
Last Modified തിങ്കള്‍, 29 നവംബര്‍ 2021 (17:03 IST)
ജി വി പ്രകാശ് കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബാച്ചിലര്‍'.സതിഷ് സെല്‍വകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച (ഡിസംബര്‍ 3 ന്) റിലീസ് ചെയ്യും. ബാച്ചിലറിലെ ഒരു ഗാനം മലയാളത്തിലെ ഒരു പ്രമുഖ ഗാനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
'ലൈഫ് ഓഫ് ബാച്ചിലര്‍' എന്ന ഗാനത്തിന് എ എച്ച് കാഷിഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രശാന്ത് പിള്ള ഈണം നല്കിയ അങ്കമാലി ഡയറീസ് എന്ന മലയാള ചിത്രത്തിലെ അങ്കമാലി എന്ന ഗാനത്തിന് സമാനമാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.