ദളപതിക്ക് പിറന്നാൾ സമ്മാനം, വിജയ് - അറ്റ്ലി ചിത്രം ‘ബിഗിൽ’ !

Last Modified ശനി, 22 ജൂണ്‍ 2019 (11:01 IST)
തെറി, മെര്‍സല്‍ എന്നീ വമ്പൻ ഹിറ്റിനു ശേഷം അറ്റ്‌ലി- വിജയ് ടീം ഒന്നിക്കുന്ന ബിഗിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. വിജയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് അറ്റ്‌ലി പോസ്റ്റര്‍ പുറത്തു വിട്ടത്. ബിഗില്‍ എന്ന് പേരിട്ടിരിക്കുന്ന വിജയ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുമെന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാകുന്നത്.

ജെഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്ന ഒരു ലുക്കിലും, മുണ്ടും ഷര്‍ട്ടും ധരിച്ച് നരകയറിയ മറ്റൊരു ലുക്കിലുമാണ് വിജയ് പോസ്റ്ററില്‍. ഫുട്ബോൾ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നയൻ‌താരയാണ് നായിക.

ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :