'ഇങ്ങനത്തെ ഡ്രസ് ധരിക്കണമെന്ന് വല്ല നിയമവുമുണ്ടോ'; സദാചാരവാദിക്ക് കിടിലന്‍ മറുപടി കൊടുത്ത് അശ്വതി

അശ്വതി പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെ ഒരാള്‍ സദാചാര കമന്റിടുകയും താരം അതിനു കിടിലന്‍ മറുപടി നല്‍കുകയും ചെയ്തു

Aswathy Sreekanth
രേണുക വേണു| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2024 (12:44 IST)
Aswathy Sreekanth

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഈയടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു താരം. ഗോവയില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അശ്വതി പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെ ഒരാള്‍ സദാചാര കമന്റിടുകയും താരം അതിനു കിടിലന്‍ മറുപടി നല്‍കുകയും ചെയ്തു. 'ഗോവയില്‍ ഇങ്ങനത്തെ ഡ്രസ് ധരിക്കണം എന്ന് വല്ല നിയമവും ഉണ്ടോ' എന്നാണ് ഒരാളുടെ കമന്റ്. 'ഉണ്ട്, അവിടെ എല്ലായിടത്തും എഴുതി വച്ചിട്ടുണ്ടല്ലോ..കണ്ടിട്ടില്ലേ' എന്നാണ് അശ്വതി ഈ കമന്റിനു നല്‍കിയ മറുപടി. അശ്വതിയുടെ മറുപടിക്ക് പിന്തുണയുമായി മറ്റു ചിലരും പോസ്റ്റിനു താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം. ഈയടുത്ത് റിലീസ് ചെയ്ത മന്ദാകിനി എന്ന സിനിമയില്‍ അശ്വതി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :