മമ്മൂട്ടിക്കൊപ്പം ആസിഫ്; മഹേഷ് നാരായണന്‍ പടത്തില്‍ ഉണ്ടോയെന്ന് ആരാധകര്‍ !

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഉണ്ട്

Mammootty and Asif Ali
രേണുക വേണു| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (16:27 IST)
Mammootty and Asif Ali

ദുബായില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂളിനു വേണ്ടിയാണ് മമ്മൂട്ടി ദുബായില്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയെ കൂടെ കണ്ടതോടെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ആസിഫും ഉണ്ടോയെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്.

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഉണ്ട്. ഈ കൂട്ടത്തിലേക്ക് ആസിഫ് കൂടി എത്തുകയാണെങ്കില്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ആസിഫിന്റെ പേര് ഇതുവരെ ഉയര്‍ന്നുകേട്ടിട്ടില്ല. അതുകൊണ്ട് മറ്റേതെങ്കിലും സിനിമയുടെ ചിത്രീകരണത്തിനായി ദുബായില്‍ എത്തിയതാകും ആസിഫ്. അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടതാകാനാണ് സാധ്യത.

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ ആയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ശ്രീലങ്കയില്‍ എത്തിയിരുന്നു. ദുബായിലെ ഷെഡ്യൂളിനായി മമ്മൂട്ടി മാത്രമേ ഇതുവരെ എത്തിയിട്ടുള്ളൂ. കുഞ്ചാക്കോ ബോബനും ഉടന്‍ ദുബായില്‍ എത്തുമെന്നാണ് വിവരം. അതേസമയം മോഹന്‍ലാലിനു ഇനി ജനുവരിയിലാണ് ഷെഡ്യൂള്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :