'നേരെ മമ്മൂക്കയെ ചെന്ന് കാണാനാണ് പറഞ്ഞത്'; പ്രതികരിച്ച് ആസിഫ് അലി

ആസിഫ് അലിയും അനശ്വര രാജനും കിടിലൻ ആയി തങ്ങളുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിഹാരിക കെ.എസ്| Last Modified വ്യാഴം, 9 ജനുവരി 2025 (15:50 IST)
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. ആസിഫ് അലിയും അനശ്വര രാജനും കിടിലൻ ആയി തങ്ങളുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നല്ല സിനിമ ചെയ്യണം എന്ന് മാത്രമാണ് ആഗ്രഹം. അത് സംഭവിച്ചിട്ടുണ്ടെന്നും ജോഫിന്റെ മാജിക് ആണ് രേഖാചിത്രമെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആസിഫ് അലി പറഞ്ഞു. മമ്മൂക്കയെ കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നേരെ അങ്ങോട്ട് പോകണമെന്നാണ് പറഞ്ഞതെന്നായിരുന്നു ആസിഫിന്റെ പ്രതികരണം.

'തിയേറ്ററിൽ എല്ലാവരുടെയും ഒപ്പമിരുന്നു സിനിമ കണ്ടാൽ മാത്രമേ നമ്മൾ ചെയ്തത് നല്ലതാണോ അല്ലയോയെന്ന് മനസിലാകൂ. ഇനി ധൈര്യമായി പ്രൊമോഷൻസിന് ഇറങ്ങാം, കാണാൻ നിർബന്ധിക്കാം. എപ്പോഴും സംഭവിക്കുന്ന ഒരു സിനിമയല്ല രേഖാചിത്രം എന്നാണ് എല്ലാവരും പറയുന്നത്. തീർച്ചയായിട്ടും ഇത് ജോഫിന്റെ മാജിക് ആണ്. രണ്ട് സിനിമകൾ മാത്രമാണ് ജോഫിൻ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഈ വർഷം തുടക്കം നല്ല രീതിയിലായതിൽ സന്തോഷമുണ്ട്', ആസിഫ് അലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :