ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 7 ഫെബ്രുവരി 2020 (08:52 IST)
ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 പ്രഖ്യാപിച്ചു.
മോഹൻലാൽ മികച്ച നടൻ. ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹൻലാൽ മികച്ച നടന് അർഹനായത്.
ചടങ്ങുകൾ ഇന്നലെയാണ് നടന്നത്. സംവിധായകൻ ജോഷിയാണ് മോഹൻലാലിനു അവാർഡ് സമ്മാനിച്ചത്.
കഴിഞ്ഞ വർഷത്തെ ബംബർ ചിത്രങ്ങളിലൊന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി (ഖുറേഷി എബ്രഹാം) എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്.
നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിനും കൂടിയാണ് മോഹൻലാൽ ഈ അവാർഡിന് അർഹനായത്.