ലഹരിക്കേസ്: ചോദ്യം ചെയ്യലിനിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലും

രേണുക വേണു| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (13:09 IST)

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിനിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞു. ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. പ്രതികളെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ ചോദ്യം ചെയ്യലിനിടെ ആര്യന്‍ ഖാന്‍ തുടര്‍ച്ചയായി കരഞ്ഞെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴു ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :