'മെഴുകുതിരി കത്തിച്ചും പ്രതിജ്ഞ ചൊല്ലിയും ''ഞങ്ങളുടെ സഹോദരി'' എന്ന് വിളിച്ചും അരങ്ങുനിറഞ്ഞഭിനയിച്ചു'

'ആക്രമിക്കപ്പെട്ട നടി തങ്ങളുടെ സഹോദരിയാണെന്നുപറഞ്ഞ് ആ കള്ളന്മാര്‍ പറ്റിക്കാന്‍ നോക്കിയത് പൊതുജനത്തെയാണ്'

Rijisha M.| Last Updated: വ്യാഴം, 28 ജൂണ്‍ 2018 (11:54 IST)
'അമ്മ’ സംഘടനയ്‌ക്കെതിരെ സോഷ്യൽ
ആക്‌റ്റിവിസ്‌റ്റായ. ആക്രമിക്കപ്പെട്ട നടി തങ്ങളുടെ സഹോദരിയാണെന്നുപറഞ്ഞ് ആ കള്ളന്മാര്‍ പറ്റിക്കാന്‍ നോക്കിയത് പൊതുജനത്തെയാണെന്ന് അരുന്ധതി പറയുന്നു.

അരുന്ധതിയുടെ പോസ്‌റ്റ്:-

''ഇതിനു മുമ്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല.'' A.M.M.A യിലെ അംഗത്വം രാജിവെച്ചുകൊണ്ടുള്ള ഭാവനയുടെ പ്രസ്താവനയിലെ വരികളാണ്.

ക്രൂരമായി ആക്രമിക്കപ്പെടുന്നതിനും വളരെ മുന്‍പ്, ദിലീപ് ഇടപെട്ട് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ പരാതിപ്പെട്ടിരുന്നു! എന്നുവെച്ചാല്‍, ദിലീപ് വെെരാഗ്യബുദ്ധിയോടെ തങ്ങളുടെ സഹപ്രവര്‍ത്തകയോട് പെരുമാറുന്നുണ്ടെന്ന വിവരം, അമ്മയെന്ന മാടമ്പി ക്ളബ്ബിന്‍റെ തലപ്പത്തിരുന്നവര്‍ക്കൊക്കെ അറിയാമായിരുന്നു. എന്നുവെച്ചാൽ‍, അതിക്രൂരമായി അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനുപിന്നില്‍ ദിലീപാകാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ക്കറിയാമായിരുന്നു. എന്നിട്ടാണ് ഈ കള്ളന്മാര്‍ ആ ക്രിമിനലിനെ കൂടെയിരുത്തി ആക്രമണത്തെ അപലപിച്ചത്! മെഴുകുതിരി കത്തിച്ചും പ്രതിജ്ഞ ചൊല്ലിയും ''ഞങ്ങളുടെ സഹോദരി'' എന്ന് വിളിച്ചും അരങ്ങുനിറഞ്ഞഭിനയിച്ചത്!

A.M.M.A യുടെ ഭാരവാഹികള്‍ പറ്റിക്കാന്‍ നോക്കിയത് സര്‍വെവറെയല്ല. ഇവന്മാരൊക്കെ ഏത് തരക്കാരാണെന്ന് ആ സ്ത്രീ എന്നേ തിരിച്ചറിഞ്ഞിരിക്കണം. ആക്രമിക്കപ്പെട്ട നടി തങ്ങളുടെ സഹോദരിയാണെന്നുപറഞ്ഞ് ആ കള്ളന്മാര്‍ പറ്റിക്കാന്‍ നോക്കിയത് പൊതുജനത്തെയാണ്. ആരാധനയോടെയും സ്നേഹത്തോടെയും ഈ നടന്മാരെ നോക്കിക്കാണുന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ഇവര്‍ വിഡ്ഢികളാക്കാന്‍ നോക്കിയത്. ജനം മനസ്സിലാക്കട്ടെ. ജനം ചോദ്യം ചെയ്യട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :