അച്ഛൻ എവിടെയാണെന്ന് പോലും എനിയ്ക്ക് അറിയില്ല, വിജയകുമാറിന്റെ മകൾ എന്ന ലേബൽ എനിക്ക് വേണ്ട: അർത്ഥന

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ഒരു താരപുത്രനെയും താരപുത്രിയെയും ലഭിച്ചു. നടൻ വിജയകുമാറിന്റെ മകൾ എന്ന പരിവേഷത്തോടുകൂടിയാണ് അർത്ഥന മലയാള സിനിമയിലേക്ക് വന്നത്. എന്നാൽ ആ താരപരിവേഷം തനിയ്ക്ക് വേണ്ടെന്ന് അർത്ഥന തന്നെ വ്യക്തമാക്കിയിരിക്കു

aparna shaji| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (13:38 IST)
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ഒരു താരപുത്രനെയും താരപുത്രിയെയും ലഭിച്ചു. നടൻ വിജയകുമാറിന്റെ മകൾ എന്ന പരിവേഷത്തോടുകൂടിയാണ് മലയാള സിനിമയിലേക്ക് വന്നത്. എന്നാൽ ആ താരപരിവേഷം തനിയ്ക്ക് വേണ്ടെന്ന് അർത്ഥന തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

താൻ അർത്ഥന അല്ലെന്നും അർത്ഥന ബിനു ആണെന്നും നടി വ്യക്തമാക്കി. തന്റെ അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും നറ്റി വ്യക്തമാക്കി.

തെലുങ്ക് ചിത്രത്തിലൂടെയാണ് അര്‍ത്ഥനയുടെ സിനിമാ പ്രവേശനം. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനാകുന്ന മുദ്ദുഗൗവിൽ നായികയായിട്ടാണ് അർച്ചന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :