രേണുക വേണു|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (10:44 IST)
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും എത്തും. തിയറ്ററുകളില്‍ ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. തിയറ്ററുകളിലെത്തി 20 ദിവസത്തിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് ധാരണ. ആറാട്ടിന്റെ ഒ.ടി.ടി. അവകാശവും വിറ്റു പോയതായി വിവരമുണ്ട്. ആമസോണ്‍ പ്രൈം ആണ് ഒ.ടി.ടി. അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എത്ര കോടിക്കാണെന്ന് വ്യക്തമല്ല. ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.