ബാഡ് ബോയ്‌സ് ഫണ്‍ റൈഡര്‍, ബോയിങ് ബോയിങ് പോലെ; മലക്കം മറിഞ്ഞ് ആറാട്ടണ്ണന്‍

ബാഡ് ബോയ്‌സ് ഒരു ലോജിക്കും ഇല്ലാത്ത സിനിമയെന്നാണ് ഇന്നലെ ആറാട്ടണ്ണന്‍ പറഞ്ഞത്

Santhosh Varkey - Bad Boyz Movie
രേണുക വേണു| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2024 (20:47 IST)
Santhosh Varkey - Bad Boyz Movie

താന്‍ അഭിനയിച്ച ബാഡ് ബോയ്‌സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം മാറ്റി സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍. സിനിമ ഒരു ഫണ്‍ റൈഡര്‍ ആണെന്നും റിലീസ് ദിവസം താന്‍ നെഗറ്റീവ് റിവ്യു പറഞ്ഞത് പ്രൊമോഷന്‍ ടെക്‌നിക് ആണെന്നും പുതിയ വീഡിയോയില്‍ ആറാട്ടണ്ണന്‍ പറയുന്നു.

' പടം മാസ്, മസാല എന്റര്‍ടെയ്‌നര്‍ ആണ്. പഴയ ലാലേട്ടന്‍-പ്രിയദര്‍ശന്‍ സിനിമകളായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ് എന്നിവയെ പോലെ ഫണ്‍ റൈഡര്‍ ആണ്. ടിപ്പിക്കല്‍ ഒമര്‍ ലുലു പടം. ഫാമിലിയായി കാണാം. ഇതില്‍ അഭിനയിച്ച എല്ലാവരും നല്ല മനുഷ്യന്മാരാണ്. എന്നെ കൊണ്ട് നെഗറ്റീവ് റിവ്യു പറയിപ്പിച്ചത് ഒമര്‍ ലുലു സാറിന്റെ ടെക്‌നിക് ആണ്,' ആറാട്ടണ്ണന്‍ പറഞ്ഞു.




ബാഡ് ബോയ്‌സ് ഒരു ലോജിക്കും ഇല്ലാത്ത സിനിമയെന്നാണ് ഇന്നലെ ആറാട്ടണ്ണന്‍ പറഞ്ഞത്. 'സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അഭിനയിച്ച ബാഡ് ബോയ്സ് എന്ന സിനിമ യാതൊരു ലോജിക്കും ഇല്ലാത്തതാണ്. ക്ലീഷേ സിനിമയാണ്. മാസ് മസാല ഫിലിം ആണ്. ഈ ഫിലിം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ അഭിനയിച്ച സിനിമ ആണെങ്കിലും നിഷ്പക്ഷമായി മാത്രമേ റിവ്യു പറയൂ. ഒരു ലോജിക്കും ഇല്ല. ഒരുപാട് താരങ്ങള്‍ ഉണ്ട്. ഒട്ടും റിയലസ്റ്റിക്ക് അല്ല. ഇങ്ങനെയൊരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,' സന്തോഷ് വര്‍ക്കി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :