കെ ആര് അനൂപ്|
Last Modified തിങ്കള്‍, 27 മെയ് 2024 (17:29 IST)
ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലവന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അനുശ്രീയും മിയയും നായികമാരായി എത്തിയിരുന്നു. സിനിമയുടെ പ്രചാരണാര്‍ത്ഥം അനുശ്രീ ഉള്‍പ്പെടെയുള്ള സംഘം നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അത്തരത്തില്‍ ഒരു അഭിമുഖത്തിനിടെ :ഈ സിനിമയിലും തേപ്പുകാരി ആണോ' എന്ന ചോദ്യവും നടിക്കുനേരെ വന്നു. രസകരമായ മറുപടിയാണ് അനുശ്രീ ഇതിന് നല്‍കിയത്.
താനാകെ മഹേഷിന്റെ പ്രതികാരത്തില്‍ മാത്രമേ തേച്ചിട്ടുള്ളൂവെന്നും ആ തേപ്പ് ഇത്ര വലിയ ഹിറ്റ് ആകുമെന്ന് കരുതിയില്ലെന്നും ചാക്കോച്ചന്റെ സിനിമയില്‍ താനല്ല ചാക്കോച്ചന് ആണ് തന്നെ തേച്ചതെന്ന് അനുശ്രീ പറയുന്നു.
'ഞാന്‍ ആകെ മഹേഷിന്റെ പ്രതികാരത്തിലെ തേച്ചിട്ടുള്ളു. ആ തേപ്പ് ഇത്ര വലിയ ഹിറ്റ് ആവുമെന്ന് കരുതിയില്ല. ചാക്കോച്ചന്റെ സിനിമയില്‍ ഞാന്‍ ചാക്കോച്ചനെ അല്ല, ചാക്കോച്ചന് എന്നെയാണ് തേച്ചിട്ട് പോയത്. നീ അച്ഛന്റെ കൂടെ നില്‍ക്കണം എന്നൊക്കെ എന്നോടാണ് പറഞ്ഞിട്ടുള്ളത്',-അനുശ്രീ ഇങ്ങനെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും തൊട്ടടുത്തിരിക്കുന്ന മിയ ഒരു കാര്യം കൂടി ഓര്‍മിപ്പിച്ചു.പൂവന് കോഴി എന്ന ചിത്രത്തിലോ എന്നാണ് മിയ ചോദിച്ചത്.
'അങ്ങിനെ ആണെങ്കില്‍ രണ്ടു തേപ്പേയുള്ളൂ, മറ്റേത് ചാക്കോച്ചന് ആണ് തേച്ചത്. ജിസ് ചേട്ടന് എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ എന്തായാലും തേപ്പ് പ്രതീക്ഷിച്ചില്ല. ജിസ് ചേട്ടന്റെ സിനിമകള്‍ എല്ലാം ഫീല്‍ഗുഡ് സിനിമകള്‍ ആയിരുന്നല്ലോ. സണ്‍ഡേ ഹോളിഡേയില്‍ ശ്രുതി രാമചന്ദ്രന് ആസിഫ് അലിയെ തേക്കുന്നുണ്ട്. അത് ഞാന്‍ പ്രതീക്ഷിക്കണമായിരുന്നു, പക്ഷെ പ്രതീക്ഷിച്ചില്ല.ഞാന്‍ എന്തോ വലുത് തന്നെയാണ് പ്രതീക്ഷിച്ചത്. ജിസ് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. എപ്പോഴൊക്കെയോ പരസ്യമായും അല്ലാതെയും ഞാന്‍ ചേട്ടനോട് എന്നെ സിനിമയിലേക്ക് വിളിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ ഒരു ഫീല്‍ഗുഡ് സിനിമകളുടെ ആളായതുകൊണ്ടും ആയിരിക്കാം അത്.
പക്ഷെ എന്നെ വിളിച്ചത് ഇങ്ങിനെ ഒരു സസ്പെന്‍സ് ത്രില്ലറിലേക്ക് ആയിരുന്നു. ഈ സിനിമയില്‍ ഒരുപാടൊന്നും ഇല്ലെങ്കിലും എനിക്ക് ഉള്ള സ്ഥലത്ത് ഒരുപാട് പെര്‍ഫോം ചെയ്യാന്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നു. അത് നന്നായി ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം.'- അനുശ്രീ പറഞ്ഞു.