അവസരങ്ങൾ ലഭിക്കുന്നില്ല; അനുഷ്ക ഷെട്ടി അഭിനയം നിർത്തുന്നു?!

അപർണ| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (11:40 IST)
അനുഷ്ക ഷെട്ടിയെന്ന് പേരു കേൾക്കുമ്പോൾ ഓർമ വരിക രാജകുമാരിയായി അഭിനയിച്ച അരുന്ധതി, ബാഹുബലി, രുദ്രമാദേവി എന്നീ സിനിമകളാകും ഓർമ വരിക. ഈ ചിത്രങ്ങളിലെ അനുഷ്കയുടെ പ്രകടനം നിരൂപകർ പോലും പ്രശംസിച്ചതാണ്. ബാഹുബലിക്ക് ശേഷം ഒരു സിനിമയിൽ മാത്രമേ അനുഷ്ക അഭിനയിച്ചിട്ടുള്ളു. ഉണ്ണി മുകുന്ദനൊപ്പം ഭാഗമതിയെന്ന തെലുങ്ക് ചിത്രം.

37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരതങ്ങൾ പറയുന്നതെന്ന വാർത്തയാണ് തെലുങ്ക് ദേശത്ത് നിന്നും ലഭിക്കുന്നത്. നടിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. ചെറിയ വേഷങ്ങൾ ആണെങ്കിലും അഭിനയിക്കാൻ അനുഷ്ക തയ്യാറാണ്. എന്നാൽ, ആരും താരത്തിന്റെ സമീപിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയിൽ പോലും അനുഷ്ക കരാർ ഒപ്പിട്ടിട്ടില്ല. സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :