ഗ്ലാമറിനല്ലാതെ ഇവരെ എന്തിന് കൊള്ളാം? അഭിനയിക്കാൻ ഒട്ടും അറിയില്ല: കേട്ട പഴികളെ കുറിച്ച് അനുഷ്ക ഷെട്ടി

അരുദ്ധതി എന്ന കഥാപാത്രത്തെ കുറിച്ച് മനസ് തുറന്ന് അനുഷ്ക

നിഹാരിക കെ.എസ്| Last Modified ശനി, 29 മാര്‍ച്ച് 2025 (12:46 IST)
സിനിമയ്ക്കുള്ളിലോ ആരാധകർക്കിടയിലോ ഹേറ്റേഴ്‌സ് ഇല്ലാത്ത നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അനുഷ്കയ്ക്ക് വലിയ ഫാൻ ബേസ് ആണ് ഉണ്ടാക്കിയത്. 2005 ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക നായികയായി അരങ്ങേറ്റം നടത്തിയത്. ആദ്യമൊക്കെ അനുഷ്ക ഗ്ളാമർ വേഷങ്ങൾ ചെയ്യുമായിരുന്നു. അത്യാവശ്യം ഗ്ലാമറായി അഭിനയിക്കാൻ അനുഷ്കയ്ക്ക് മടിയുണ്ടായിരുന്നില്ല.

സംവിധായകരും നിർമാതാക്കളുമൊക്കെ അനുഷ്‌കയുടെ പിന്നാലെ കൂടിയെങ്കിലും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളോ സിനിമകളോ നടിയ്ക്ക് കാര്യമായി ലഭിച്ചില്ല. എല്ലാവരും ഗ്ലാമർ റോളുകളിലേക്കും റൊമാന്റിക് നായികയായിട്ടുമാണ് അവരെ പരിഗണിച്ചത്. എന്നാൽ, അനുഷ്‌ക ഷെട്ടി എന്ന നടിയുടെ കരിയർ വലിയൊരു വഴിത്തിരിവുണ്ടാവുന്നത് 2009 ലാണ്. കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത അരുന്ധതി എന്ന സിനിമയിലും അതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തന്നെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്താണെന്ന് അന്ന് തനിക്കും മനസിലായില്ലെന്നാണ് നടി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്. അന്ന് താനൊരു താരം പോലും ആയിരുന്നില്ല. എന്നിട്ടും ഇത്രയും വലിയൊരു കഥാപാത്രം അവരെന്നെ ഏൽപ്പിച്ചു. മാത്രമല്ല ആ സിനിമയുടെ നിർമ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡിയുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരുന്നില്ല.

അതേസമയം അരുന്ധിയിൽ നായികയായി ഈ പെണ്ണിനെയാണോ കിട്ടിയത്, അവരെ വേണ്ടെന്ന് ഉപദേശിച്ചവരുണ്ട്. എന്തിനാ ഇത്ര വലിയ സിനിമ ചെയ്യുമ്പോൾ ഇതുപോലൊരു പെൺകുട്ടിയെ നായികയാക്കിയത്. ഗ്ലാമറിന് അല്ലാതെ അവർ അഭിനയിക്കാൻ ഒട്ടും അറിയില്ലാത്തവളാണ്. കാണിക്കുന്നത് മണ്ടത്തരമാണെന്നും തുടങ്ങി സംവിധായകനും നിർമാതാവിനും തന്നെ കുറിച്ച് നെഗറ്റീവ് പറഞ്ഞ് കൊടുക്കാൻ ഒത്തിരി ആളുകൾ ഉണ്ടായിരുന്നു.

പക്ഷേ ശ്യാം പ്രസാദ് റെഡ്ഡി എന്നെ വിശ്വസിച്ചു. ഈ സിനിമ എന്നിലൂടെ വർക്ക്ഔട്ട് ആകുമെന്ന് അദ്ദേഹത്തിന് തോന്നി. അരുന്ധതിയിൽ അഭിനയിക്കുന്നത് വരെ എങ്ങനെ നന്നായി അഭിനയിക്കണമെന്നും സിനിമയിലെ ഗ്രാഫിക്സിനെ കുറിച്ചൊന്നും എനിക്ക് അധികം അറിവുണ്ടായിരുന്നില്ല. മുൻപൊരു അഭിമുഖത്തിലാണ് തന്റെ ഹിറ്റായ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നടി മനസ് തുറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...