കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:06 IST)
പ്രേമത്തിലൂടെ വരവറിയിച്ച അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്. നിരവധി ചിത്രങ്ങളാണ് നടിയുടെ ഇനി വരാനുള്ളത്. നടന്‍ വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. ഇരുവരുമൊന്നിക്കുന്ന ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു ഉണ്ടോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.
നിഖില്‍ സിദ്ധാര്‍ത്ഥയുടെ 'കാര്‍ത്തികേയ 2'ല്‍ നായിക അനുപമയാണ്.ഇതൊരു ത്രില്ലര്‍ ചിത്രം കൂടിയാണ്. മറ്റൊരു തെലുങ്കു ചിത്രമായ18 പേജസ് എന്ന ചിത്രത്തിലും നിഖിലും അനുപമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതും റിലീസിനൊരുങ്ങുന്നു.