കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ജൂലൈ 2021 (09:11 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനു പുറമെ തെലുങ്ക് സിനിമയിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മുമ്പേ ഉള്ളതില്‍ നിന്നും തടി കുറഞ്ഞാണ് താരത്തെ ഇപ്പോള്‍ കാണാനാകുന്നത്. അതുകൊണ്ടുതന്നെ അനുപമയോട് സുഹൃത്തുക്കള്‍ തടി വെച്ചു കഴിഞ്ഞാല്‍ കുറച്ചുകൂടി ഭംഗി ഉണ്ടാകുമെന്ന് പറയുന്നുണ്ടത്രേ. അവര്‍ക്കായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
'തടി വെച്ചാല്‍ കുറച്ചു കൂടി ഭംഗി ഉണ്ടാകും എന്ന് പറയുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി'- എന്ന് പറഞ്ഞു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചത്. ഒരു മൊബൈല്‍ ആപ്പ് വഴി മുഖം തടി വെച്ചു വരുന്നത് കാണാം. അതു കണ്ടിട്ടെങ്കിലും സുഹൃത്തുക്കള്‍ ഇനി തടി കൂട്ടേണ്ട എന്ന് തമാശയ്‌ക്കെങ്കിലും പറഞ്ഞു കാണും.
അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം 18 പേജസ് റിലീസിന് ഒരുങ്ങുകയാണ്.പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമൊരു അടിപൊളി പ്രണയകഥയാണ് പറയുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ നായകന്‍.