കെ ആര്‍ അനൂപ്|
Last Modified വെള്ളി, 10 മാര്‍ച്ച് 2023 (17:32 IST)
തെലുങ്ക് സിനിമയില്‍ സജീവമാണ് അനുപമ പരമേശ്വരന്‍. നടിയുടെ പുതിയ സിനിമയെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഇതൊന്നും സ്ത്രീ കേന്ദ്രീകൃത കഥയായിരിക്കും പറയാന്‍ പോകുന്നതെന്നും എന്നാണ് വിവരം.
സ്ത്രീ കേന്ദ്രീകൃത പാന്‍-സൗത്ത് സിനിമ ആയിരിക്കും ഇത്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞവര്‍ഷം 5 തെലുങ്ക് സിനിമകളാണ് നടിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ആ കൂട്ടത്തില്‍ 'കാര്‍ത്തികേയ 2' 120 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.തമിഴില്‍ നടന്‍ ജയം രവിയ്ക്കൊപ്പം 'സൈറന്‍' എന്നൊരു ചിത്രവും മലയാളത്തില്‍ 'ജെഎസ്‌കെ' എന്നൊരു ചിത്രവും ഒരുങ്ങുന്നു.