കെ ആര് അനൂപ്|
Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (15:14 IST)
സിനിമയ്ക്ക് അപ്പുറം യാത്ര വിശേഷങ്ങള്‍ ഓരോന്നായി നടി അനുമോള്‍ പങ്കുവെക്കാറുണ്ട്. വര്‍ക്കല ബീച്ചില്‍ സര്ഫര്മാര്ക്കൊപ്പം കുറച്ചു സമയം ചിലവഴിച്ച സന്തോഷത്തിലാണ് നടി.
വര്‍ക്കലയിലെ മൂണ്‍ വേവ്സ് സര്‍ഫ് ഗ്രൂപ്പിന് കൂടെയാണ് താരത്തെ കണ്ടത്.
മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന് സംവിധാനം ചെയ്ത ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.